നെടുമങ്ങാട്: പനിബാധിച്ച് ചികിത്സയിലായിരുന്ന ബാലന് മരിച്ചു. മഞ്ച പേരുമല കലാഭവന്‍ ഗ്രാമത്തില്‍ സജീവ് – രഞ്ചു ദമ്പതികളുടെ മകന് ശിവാനന്ദ് (4) ആണ് മരിച്ചത്. ഇന്നലെ പനിബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കുട്ടിയെ പരിശോധന നടത്തി വീട്ടിലേക്ക് വിടുകയായിരുന്നു. ഇന്നുരാവിലെ ഗുളിക കഴിച്ച ശിവാനന്ദിന് തളര്‍ച്ച അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിമരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഇതോടെ കുട്ടിയുടെ മാതാപിതാക്കളു ബന്ധുക്കളും രോഷാകുലരായി. തുടര്‍ന്ന് കുട്ടിയുടെ പിതാവ് സജീവ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിനുമുന്നില്‍ നിലവിളിച്ചുകൊണ്ട് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചികിത്സാപിഴവാണ് മരണകാരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട ബന്ധുക്കള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും രംഗത്തെത്തി. ഇതോടെ ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. നെടുമങ്ങാട് എസ്ഐ ഡി. ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.