പരവൂര്‍ ദുരന്തം: ചെറായി മേഖലയില്‍ പടക്ക വില്പന കുറഞ്ഞു

ekm-padakomചെറായി: വിഷുക്കാലത്തുണ്ടായ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ചെറായി, പള്ളിപ്പുറം മേഖലയിലെ വിഷുപടക്ക വിപണിയില്‍ വില്പന കുറഞ്ഞു. നിരന്തരമുള്ള പോലീസ് പരിശോധനയും പടക്കം വാങ്ങാന്‍ ആളുകള്‍ വിമുഖത കാണിച്ചു. കമ്പിത്തിരി, മത്താപ്പു, മേശപ്പൂ, ലാത്തിരി, പൂത്തിരി തുടങ്ങിയ നിര്‍മ്മിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ചൈനീസ് ഐറ്റങ്ങള്‍ മാത്രമാണ് ശിവകാശിയില്‍ നിന്നും എത്തിക്കുന്നുള്ളു.

ഇക്കുറിയാകട്ടെ ശിവകാശിയില്‍ നിന്നും അവസാനഘട്ടം വരേണ്ട ലോഡുകളെല്ലാം  ചെക്ക് പോസ്റ്റ് വിട്ടു കിട്ടാത്തതിനാല്‍ ലോറികള്‍  തിരികെ പോകുകയും ചെയ്തു. മാത്രമല്ല ഇവിടത്തെ മൊത്തക്കച്ചവടക്കാരില്‍ നിന്നും വാങ്ങി ജില്ലക്കകത്തും പുറത്തുമായി വിവിധ മേഖലകളില്‍ കച്ചവടം നടത്തുന്നവരുമുണ്ട്. ഇവര്‍ സാധനങ്ങള്‍ വില്‍ക്കാന്‍ കൂട്ടാക്കാതെ വന്നതോടെ ഉണ്ടാക്കിയ സാധനങ്ങളില്‍ പകുതിയും വില്‍ക്കാതെ കടയില്‍ തന്നെ ഇരിക്കുകയാണ്.  ഇക്കുറി മുന്‍കാലങ്ങളെ അപേക്ഷിച്ച് കച്ചവടം നാലിലൊന്നായി കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Related posts