പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും മുന്നണിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Ummanchandi11കോട്ടയം: യുഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം  പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  ഫല പ്രഖ്യാപനത്തിനു ശേഷം പുതുപ്പള്ളിയിലെ വീട്ടില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.. മുന്നണി ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്കും ഉത്തരവാദിത്വമുണ്ട്. ജനവിധിയെ അംഗീകരിക്കുന്നു.   അപ്രതീക്ഷിത തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. പരാജയം, പരാജയം തന്നെയാണ്. ബിജെപിയെ അതിശക്തമായി തടഞ്ഞു നിര്‍ത്തിയും കോണ്‍ഗ്രസും യുഡിഎഫുമാണ്. കോണ്‍ഗ്രസും യുഡിഎഫും ശക്തമായി തിരിച്ചുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts