കാഞ്ഞാണി: അമ്പലക്കാട്, കാഞ്ഞാണി ഭാഗത്ത് വീട്ടുമുറ്റങ്ങളില്‍ കണ്ട കാല്‍പ്പാടുകള്‍ പുലിയുടെ മുഖമുള്ള വലിയ കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പിന്റെ കണ്ടെത്തല്‍ ശരിയല്ലെന്നു വന്യജീവി സംരക്ഷകനായ കോട്ടയം സ്വദേശി ഡിജോ തോമസ്. നായകള്‍, പട്ടികള്‍ എന്നിവയെ കൊന്നുതിന്നുന്ന നീലഗിരി കടുവയാണെന്നു ഗവേഷകന്‍കൂടിയായ ഡിജോ തോമസ് പറഞ്ഞു. പട്ടികടുവ, നായ്പുലി എന്നീ പേരുകളും നീലിഗിരിക്കടുവയ്ക്കുണ്ട്. വീട്ടുമുറ്റങ്ങളില്‍നിന്ന് ശേഖരിച്ചിരുന്ന കാല്പാടുകള് പരിശോധിച്ചശേഷമാണ് മേഖലയില്‍ കണ്ടത് നീലിഗിരിക്കടുവയാണെന്ന് ഡിജോ സ്ഥിരീകരിച്ചത്.
നായ്ക്കളും പട്ടികളുമാണ് ഇവയുടെ ഇഷ്ടഭക്ഷണം. ആമ്പലക്കാട് ഭാഗത്ത് ധാരാളമായുണ്ടായിരുന്ന തെരുവുനായ്ക്കളെ നീലഗിരിക്കടുവ കൊന്നുതിന്നിട്ടുണ്ടാകാനും വഴിയുണ്ട്. അതേസമയം മനുഷ്യരെ ഇവ ഉപദ്രവിക്കില്ല. ഒരു നൂറ്റാണ്ടിനു മുന്നേ വംശനാശം വന്ന ജീവിയാണിതെന്നും കേരളത്തില്‍ ഏകദേശം മുപ്പത് നീലഗിരി കടുവകളാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഇവയുടെ ചിത്രമെടുക്കാനും മറ്റും കാട്ടില്‍ കയറാന്‍ വനംവകുപ്പ് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും ഡിജോ പറഞ്ഞു.പരിസ്ഥിതി പ്രവര്‍ത്തകനായ പ്രസാദ് മാഞ്ഞാട്ടും കൂട്ടുകാരും ചേര്‍ന്ന് ആമ്പലക്കാട്, കാഞ്ഞാണി പരിസരങ്ങളില്‍ നീലഗിരി കടുവയെ കണ്ടെത്താനും പഠനം നടത്താനും ഡിജോ പരിശ്രമിക്കുന്നതാണ്.
കഴിഞ്ഞമാസമാണ് പുലിയുടേതെന്നു കരുതുന്ന കാല്പാടുകള് ആമ്പലക്കാട് പരിസരത്തെ ഏതാനും വീടുമുറ്റങ്ങളില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പൊങ്ങണംകാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ കാല്പാടുകള് പരിശോധിച്ചിരുന്നു. അതിനുശേഷം രണ്ടു ദിവസങ്ങളിലായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പുലിയുടെ മുഖവും വലിയൊരു നായയുടെ ശരീരവുമുളഅള വലിയ കാട്ടുപൂച്ചയുടേതാണ് കാല്പാടുകളെന്നായിരുന്നു ഇവരുടെ പ്രാഥമിക നിഗമനം. അതേസമയം കഴിഞ്ഞ ദിവസങ്ങ ളിലും ഈ ജീവിയെ പല ഭാഗ ങ്ങളിലായി നാട്ടുകാര്‍ കണ്ടിരുന്നു. ഇതേതുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെ ത്തി വാല പ്പറമ്പില്‍ കേരളീയന്റെ വീട്ടുപറ മ്പില്‍ പുലിക്കൂട് സ്ഥാപിച്ചിട്ടുണ്ട്. കോഴികളെയാണ് ഈ കൂട്ടിലിട്ടിരി ക്കുന്നത്.