പശുവിന്റെ പഞ്ചദ്രവ്യങ്ങള്‍ കൊണ്ടുള്ള മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം ശ്രദ്ധേയം

klm-gomuthramപത്തനാപുരം : പശുവില്‍ നിന്നുംലഭിക്കുന്ന പഞ്ചദ്രവ്യങ്ങള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയാറാക്കുകയാണ് ക്ഷീരകര്‍ഷകനായശ്യാം. എല്ലാവര്‍ക്കും പശുപാല്‍തരുന്ന കേവലം ഒരുമൃഗമാണെങ്കില്‍ ശ്യാമിന് അതിലുപരി ആത്മബന്ധമുള്ള ഒരു സഹജീവി കൂടിയാണ്. പട്ടാഴി അമ്പാടി ഗോശാലയില്‍ പാലിനെക്കാളും പ്രാധാന്യം ചാണകത്തിനുംഗോമൂത്രത്തിനുമാണ്.പാല്‍,തൈര്,നെയ്യ്,ഗോമൂത്രം,ചാണകം ഇവ ഉപയോഗിച്ച് ഏകദേശം ഒരു ഡസനോളം നിത്യോപയോക സാധനങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ്  നാടന്‍ പശുക്കളുടെ ചാണകം,മൂത്രം എന്നിവയില്‍ നിന്നും ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഇന്നത്തെ ജീവിതരീതിയില്‍ ഉപയോഗിക്കുന്നഉത്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമായി വിഷരഹിതമായിട്ടാണ് ഇവിടെ വസ്തുക്കള്‍നിര്‍മിക്കുന്നത്.പൂര്‍ണ്ണമായും പ്രകൃതിയോട് ഇണങ്ങിയ ദ്രവ്യങ്ങള്‍ മാത്രം ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ മനുഷ്യന്റെ ആരോഗ്യപരിപാലനവും ലക്ഷ്യമിടുന്നുണ്ട്.  ഗോമൂത്രവും മറ്റ് പ്രകൃതിദത്ത  എണ്ണകളും ചേര്‍ത്ത് നിര്‍മിക്കുന്ന ക്ലീനിംഗ്‌ലോഷന്‍, ദന്തചൂര്‍ണം,ഭസ്മം, സ്‌നാനചൂര്‍ണം,മസാജ് ഓയില്‍,വേദനസംഹാരി,ഘനജീവാമൃതം,പഞ്ചഗവ്യം ,ജൈവ കീടനാശിനി ,ഇവയാണ് അമ്പാടി ഗോശാലയില്‍നിര്‍മിക്കുന്നത്.

ഗോശാലയില്‍ ജൈവ തനത് ആവാസ വ്യവസ്ഥയില്‍ പരിപാലിക്കുന്ന നാടന്‍ പശുക്കളുടെ മൂത്രം സംസ്കരിച്ച് അതില്‍ പ്രകൃതിദത്തമായ  ഇലകളുടെഎണ്ണഉപയോഗിച്ചാണ് മിക്ക ഉല്‍പന്നങ്ങളും നിര്‍മ്മിക്കുന്നത്. ഇതു കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗത്തുനിന്നും നാടന്‍ പശുക്കളെയും ശ്യാം തന്റെ ഫാമിലേക്ക്എത്തിച്ചിട്ടുണ്ട്.സ്വന്തമായി കൃഷി ചെയ്യുന്ന തീറ്റപ്പുല്ല് മാത്രമാണ് ഇവിടെ പശുക്കള്‍ക്ക് നല്‍കുന്നത്.

പശുക്കളെ കൂടാതെ നാടന്‍ ആടുകള്‍,കോഴികള്‍,മറ്റു പക്ഷിമൃഗാദികള്‍ ഇവയ്‌ക്കൊപ്പം പാരമ്പര്യ കൃഷി രീതിയും ഇവിടെ കാണാം.എല്ലാത്തിനും സഹായിയായി സഹോദരന്‍ പ്രദീപും കൂടെയുണ്ട്.മനുഷ്യന് അത്യാവശ്യമായ ഒര് നൂറ് ഉത്പന്നങ്ങളും ,മിനിമം ഒരു നൂറ് ഗോക്കള്‍ മേയുന്ന ഗോശാലയുമാണ് ഈ സഹോദരന്‍മാരുടെ ലക്ഷ്യം.

Related posts