പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

fb-hokey

ധാക്ക: അണ്ടര്‍–18 ഏഷ്യാകപ്പ് ഹോക്കി സെമിഫൈനലില്‍ ഇന്ത്യന്‍ കുട്ടികള്‍ പാക്കിസ്ഥാനെ നിലംപരിശാക്കി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഫൈനലില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യന്‍ കുട്ടിക്കൂട്ടത്തിന്റെ എതിരാളികള്‍.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യന്‍ കുട്ടികള്‍ ആദ്യം തന്നെ ലീഡ് നേടി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ രണ്ടു ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. രണ്ടാം പകുതിയില്‍ മൂന്നാം ഗോളും നേടി മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ കുട്ടികള്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അവസാന 10 മിനിറ്റിനിടെയാണ് പാക്കിസ്ഥാന്‍ ആശ്വാസ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ആതിഥേയരായ ബംഗ്ലാദേശിനോട് മാത്രമാണ് ഇന്ത്യ ഇതുവരെ പരാജയം രുചിച്ചിരിക്കുന്നത്. ആവേശം നിറഞ്ഞ ഉദ്ഘാടന മത്സരത്തില്‍ നാലിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബംഗ്ലാദേശ് നീലപ്പടയെ തോല്‍പ്പിച്ചത്.

Related posts