പാടശേഖരങ്ങളില്‍ വെള്ളമില്ല; താറാവു സംഘങ്ങള്‍ക്കു ആശങ്ക

PKD-DUCKനെന്മാറ: അയിലൂര്‍ പാടശേഖരങ്ങളില്‍ തീറ്റതേടിയെത്തിയ താറാവു സംഘങ്ങള്‍ നിരാശയില്‍. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ വെള്ളമില്ലാത്തതിനാല്‍ താറാവുകള്‍ക്കു തീറ്റ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഒരേക്കറിന് പതിനഞ്ചുമുട്ട എന്ന രീതിയിലാണ് താറാവ് സംഘങ്ങള്‍ കര്‍ഷകര്‍ക്കു പ്രതിഫലം നല്കുന്നത്.എന്നാല്‍ തീറ്റയില്ലാതെ ഈ സാഹചര്യത്തില്‍  ഇതു സാധ്യമാകില്ലെന്ന് തമിഴ്‌നാട് ഉദുമല്‍പേട്ടയില്‍നിന്നും 850-ഓളം താറാവുമായി വന്ന പളനിസ്വാമിയും സതീശനും പറഞ്ഞു.

താറാവുകളുമായി എല്ലാവര്‍ഷവും എത്താറുണ്ടെങ്കിലും  ഒരുകാലത്തും വെള്ളമില്ലാത്ത സ്ഥിതിയുണ്ടായിട്ടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. താറാവുകളുമായി ഇവര്‍ക്കുപുറമെ മറ്റു സംഘങ്ങളും കേരളത്തിലെത്തിയിട്ടുണ്ട്.

Related posts