മേ​യ് 21-നു ​ശേ​ഷം കോ​വി​ഡ് ദു​ർ​ബ​ല​പ്പെ​ടു​മെ​ന്ന്..! കോ​വി​ഡിന്‍റെ അന്ത്യം പ്രവചിച്ച ജ്യോതിഷി കോവിഡ് ബാധിച്ച് മരിച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: കോ​വി​ഡ് മേ​യ് 21-നു ​ശേ​ഷം ദു​ർ​ബ​ല​പ്പെ​ടു​മെ​ന്ന് പ്ര​വ​ചി​ച്ച പ്ര​ശ​സ്ത ജ്യോ​തി​ഷി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ബെ​ജാ​ൻ ദാ​രു​വാ​ല(90)​യാ​ണ് ഗാ​ന്ധി​ന​ഗ​റി​ലെ അ​പ്പോ​ളൊ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ഏ​പ്രി​ലി​ൽ കോ​വി​ഡ് സം​ബ​ന്ധി​ച്ച് ഇ​ദ്ദേ​ഹം പ്ര​വ​ച​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. മേ​യ് 21 വ​രെ​യേ രോ​ഗ​ത്തി​നു സ്വാ​ധീ​ന​മു​ണ്ടാ​കൂ​യെ​ന്നാ​യി​രു​ന്നു പ്ര​വ​ച​നം. ഇ​തു സം​ബ​ന്ധി​ച്ച വീ​ഡി​യോ​യും പ​ര​ക്കെ പ്ര​ച​രി​പ്പി​ച്ചു.

ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ ജ്യോ​തി​ഷി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് അ​റി​ഞ്ഞ​ത് മേ​യ് 22-നാ​ണ്. തു​ട​ർ​ന്ന് കോ​വി​ഡ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മ​രി​ച്ചു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് കോ​ർ​പ്പ​റേ​ഷ​ന്‍റെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ടെ​ങ്കി​ലും അ​ത് അ​വ്യ​ക്ത​മാ​ണെ​ന്നും ന്യൂ​മോ​ണി​യ​യാ​ണു കാ​ര​ണ​മെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞ​ത്.

രാ​ജ്യ​ത്തെ ഒ​ട്ടേ​റെ പ​ത്ര​ങ്ങ​ളി​ലെ ജ്യോ​തി​ഷ പം​ക്തി കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​യാ​ളാ​ണ് ബെ​ജാ​ൻ. ഗ​ണേ​ശ സ്പീ​ക്സ് എ​ന്ന പേ​രി​ലാ​യി​രു​ന്നു കോ​ള​ങ്ങ​ൾ. ഹാ​ർ​പ​ർ കോ​ളി​ൻ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച മി​ക​ച്ച നൂ​റു ജ്യോ​തി​ഷി​ക​ളു​ടെ നി​ര​യി​ൽ ഇ​ടം​പി​ടി​ച്ച​യാ​ളാ​ണ് ബെ​ജാ​ൻ ദാ​രു​വാ​ല.

എ.​ബി. വാ​ജ്പേ​യ്, മൊ​റാ​യി ദേ​ശാ​യി, ന​രേ​ന്ദ്ര​മോ​ദി, അ​മി​താ​ഭ് ബ​ച്ച​ൻ, സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ തു​ട​ങ്ങി​യ​വ​രു​ടെ വി​ജ​യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ​യും സ​ജ​യ്ഗാ​ന്ധി​യു​ടെ​യും മ​ര​ണം, ഭോ​പ്പാ​ൾ ദു​ര​ന്തം തു​ട​ങ്ങി​യ​വ​യും ഇ​ദേ​ഹം പ്ര​വ​ചി​ച്ചി​രു​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ദാ​രു​വാ​ല 2012-ൽ ​എ​ഴു​തി​യ പു​സ്ത​കം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ന​രേ​ന്ദ്ര​മോ​ദി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

Related posts

Leave a Comment