പാമോയില്‍: മുന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയുടെ ഹര്‍ജി തള്ളി

EKM-COURTതിരുവനന്തപുരം: പാമോയില്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയായിരുന്ന പി.ജെ.തോമസ് നല്‍കിയ വിടുതല്‍ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. പാമോയില്‍ കേസിലെ എട്ടാം പ്രതിയാണ് തോമസ്.താന്‍ നിരപരാധിയാണെന്നും ഇടപാടില്‍ നേരിട്ട് പങ്കില്ലെന്നുമായിരുന്നു തോമസിന്റെ വാദം. മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും വിടുതല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ നിന്നും ഒഴിവാക്കാനാകില്ലെന്നും തോമസ് വിചാരണ നേരിടണമെന്നും വ്യക്തമാക്കി കൊണ്ടാണ് ഹര്‍ജി കോടതി തള്ളിയത്.

Related posts