വടകര: കുറ്റിയാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ളയുടെ രണ്ടാംഘട്ട പ്രചാരണത്തിനു തുടക്ക മായി. 17 മുതല്‍ 25 വരെ ഒരു ദിവസം ഒരു പഞ്ചായത്തില്‍ എന്ന രീതിയിലാണ് പ്രചാരണം. ഇതിന്റെ ഭാഗമായി തിരുവള്ളൂര്‍ പഞ്ചായത്തില്‍ ഞായറാഴ്ച പ്രചാരണം നടത്തി. തുരുത്തി കോളനി, ശാന്തി നഗര്‍, തോടന്നൂര്‍, കണ്ണമ്പത്ത്കര, കന്നിനട എന്നിവടങ്ങളിലെ വിവാഹ വീടുകളും മരണ വീടുകളും ചെമ്മരത്തൂരില്‍ നടന്ന കപ്പള്ളി തറവാട് കുടുംബ സംഗമത്തിലും സ്ഥാനാര്‍ഥി സംബന്ധിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ബവിത്ത് മലോല്‍, പഞ്ചായത്ത് അംഗങ്ങളായ ഡി.പ്രജീഷ്, എഫ്.എം.മുനീര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എടത്തട്ട ശ്രീജിത്ത്, കുണ്ടാറ്റില്‍ മൊയ്തു, സൂപ്പി തിരുവള്ളൂര്‍, ഗംഗാധരന്‍ കൊടക്കാട്ട് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.19 വേളം, 20 ആയഞ്ചേരി, 21 കുന്നുമ്മല്‍, 22 മണിയൂര്‍ (മണിയൂര്‍ വില്ലേജ്), 23 കുറ്റിയാടി, 24 പുറമേരി, 25 മണിയൂര്‍ (പാലയാട് വില്ലേജ് ) എന്നിങ്ങനെ പ്രചാരണം നടക്കും.