പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ മുന്‍കാല സര്‍വീസ് ഓടിക്കണമെന്ന ആവശ്യം ശക്തം

pkd-samaramകൊല്ലങ്കോട്: നിര്‍മാണം പൂര്‍ത്തിയായ പൊള്ളാച്ചി-പാലക്കാട് ബ്രോഡ്‌ഗേജ് ലൈനില്‍  മുന്‍കാലത്ത് സര്‍വീസ് നടത്തിയിരുന്ന ട്രെയ്‌നുകള്‍ പുനസ്ഥാപിക്കണ മെന്നാവശ്യ പ്പെട്ട് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടന്നു.  ഊട്ടറ പൗരാവകാശ വേദി സെക്രട്ടറി സി. മുരുകന്‍ ഏറാട്ട് ഉദ്ഘാടനം ചെയ്തു. സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് പ്രസിഡന്റ് കെ. വാസുദേവന്‍ നായര്‍ അധ്യക്ഷതവഹിച്ചു. വിജയന്‍ സ്വാഗതവും പറഞ്ഞു.

വടവന്നൂര്‍ പഞ്ചായത്തംഗങ്ങളായ ജയന്തി, ചന്ദ്രന്‍,പെന്‍ഷണേഴ്‌സ് യൂണിയനംഗം കലാധറന്‍, കെ.പി. നിജാമുദീന്‍, മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു. വേലായുധന്‍ നന്ദി പറഞ്ഞു.  ഗതാഗതക്കുരുക്ക്  പതിവായ ഊട്ടറ ലെവല്‍ ക്രോസില്‍ മേല്‍പ്പാലം നിര്‍മിക്കണം, റയില്‍വേ മന്ത്രി വാഗ്ദാനം നല്‍കി ഗുരുവായൂര്‍- മധുര സര്‍വ്വീസ് പ്രാവര്‍ത്തികമാക്കണം, പാലക്കാട് ടൗണില്‍ നിന്നും ഒലവക്കോട് ജംഗ്ഷനിലേക്ക് ട്രെയിന്‍ സര്‍വീസ് ദീര്‍ഘിപ്പിക്കണം.

തിരുനല്‍വേലി-ദാദര്‍ ട്രെയിന്‍, കൊങ്കണ്‍ ലൈന്‍ പൊള്ളാച്ചിവഴി വിടുവാനും ഊട്ടറ സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധസമരം സംഘടിപ്പിച്ചത്. ഊട്ടറ ലൈവല്‍ ക്രോസില്‍ നിന്നും പ്രകടനമായിട്ടാണ് റയില്‍വേ സ്റ്റേഷന് മുന്നില്‍ സമരക്കാര്‍ എത്തിയത്. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ട്രെയന്‍ ഉപരോധമുള്‍പ്പടെ ശക്തമായ സമരം നടത്തുമെന്നും യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

Related posts