പിടവൂര്‍ പട്ടാഴി റോഡ് തകര്‍ന്നു; യാത്ര ദുഷ്ക്കരം

klm-roadthakarnnuപത്തനാപുരം : യാത്രക്കാരുടെ നടുവൊടിച്ച് പിടവൂര്‍  പട്ടാഴി റോഡ്.പൊതുമരാമത്ത് വകുപ്പ് കോടികള്‍ മുടക്കി പുനര്‍നിര്‍മ്മിച്ച റോഡ് തകര്‍ന്നു.ഇരുചക്രവാഹനങ്ങള്‍ പോലും കടന്നു പോകാന്‍ കഴിയാത്ത പാതയില്‍ അപകടങ്ങള്‍നിത്യസംഭവമായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപം. പട്ടാഴി, തലവൂര്‍പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡിനെ നിരവധിയാളുകളാണ ്ആശ്രയിക്കു ന്നത്. തലവൂര്‍,പത്തനാപുരം,വെള്ളങ്ങാട് എന്നിവിടങ്ങളിലെ ജനങ്ങള്‍ കൂടുതലും ആശ്രയി ക്കുന്നത് ഈ പാതയെയാണ്.

കലങ്കുകള്‍നിര്‍മ്മിക്കാതെയുള്ള ഓട നിര്‍മ്മാണമാണ് പാതയുടെ തകര്‍ച്ചയ്ക്ക് കാരണം. റോഡിന്റെ ഇരുവശങ്ങളിലായി മാറി മാറിയാണ് ഓടകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.എന്നാല്‍ ഓടയില്‍നിന്നുംമറുവശത്തേക്ക് ജലംഎത്താനുള്ളസംവിധാനമില്ല.ഇതിനാല്‍ തന്നെ റോഡിന്റെ ഒരു ഭാഗത്തെ ഓട നിറഞ്ഞ് പാതയിലെ ടാറിംഗും തകര്‍ത്തു കൊണ്ടാണ്ജലംഒഴുകുന്നത്.മഴയായതോടെ പലഭാഗങ്ങളിലും ചെളിയും നിറഞ്ഞുകഴിഞ്ഞു.

പാതയുടെ തകര്‍ച്ചയെ പറ്റി പല തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല.മാസങ്ങള്‍ക്ക് മുന്‍പ് റോഡിലെ കുഴിയിലേക്ക് ടാറ്‌വേസ്റ്റ് നിക്ഷേപിച്ചിരുന്നു.എന്നാല്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍അശാസ്ത്രീയമാണെന്ന് ചൂണ്ടികാട്ടി നാട്ടുകാരും വ്യാപാരികളും പരാതി നല്‍കിയിട്ടുംഫലമുണ്ടായില്ല.കെ എസ് ആര്‍ ടി സിഅടക്കമുള്ള യാത്രവാഹനങ്ങള്‍ സര്‍വീസ് നടത്തുന്നപാതയാണിത്.റോഡിന്റെ തകര്‍ച്ച കാരണം സമാന്തരസര്‍വീസുകള്‍ വരെ നിര്‍ത്തലാക്കി.

ശബരീബൈപാസില്‍ ഗതാഗതതടസം ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും ഈപാതയിലൂടെയാണ്. ടാറിംഗ് ഇളകിമാറുകയും മെറ്റലുകള്‍ ചിതറികിടക്കുകയുമാണ്. മഴയാ യാല്‍ഇരുചക്രവാഹനയാത്രികര്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ ആശ്രയിക്കുന്ന പാതനവീകരിച്ച് ഗതാഗത യോഗ്യമാക്കണ മെന്നാ വശ്യം ശക്തമാകുന്നുണ്ട്.

Related posts