പിടികിട്ടാപുള്ളി 14 വര്‍ഷത്തിനുശേഷം പിടിയില്‍

TCR-ARREST14ഗുരുവായൂര്‍: ഓട്ടോറിക്ഷ കത്തിച്ച കേസില്‍ ജാമ്യത്തിലറങ്ങി മുങ്ങിയ പ്രതിയെ 14 വര്‍ഷത്തിന്‌ശേഷം ഗുരുവായൂര്‍ പോലീസ് പിടികൂടി. ന്യുമാഹി തയ്യില്‍ ഹൗസ് ഷിജു(30) വിനെയാണ് എസ്‌ഐ എം.ആര്‍. സുരേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, അനിരുദ്ധന്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് ന്യുമാഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2002ല്‍ ഗുരുവായൂര്‍ കണ്ടംകുളങ്ങരയില്‍ താമസിക്കുമ്പോഴാണ് ഓട്ടോറിക്ഷ കത്തിച്ച കേസില്‍ അറസ്റ്റലാവുന്നത്. ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി നടക്കുകയായിരുന്നു. ഇയാള്‍ ന്യുമാഹിയിലുണ്ടെന്ന വിരം ലഭിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ പോലീസ് മാഹിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Related posts