തൃശൂര്‍: പോലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പിടികിട്ടാപ്പുള്ളി 16 വര്‍ഷത്തിന് ശേഷം പിടിയില്‍. പറപ്പൂക്കര രാപ്പാള്‍ സ്വദേശി രാപ്പാള്‍ വീട്ടില്‍ രഘുനന്ദനന്(40) ആണ് പിടിയിലായത്. തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീശൈലം കുറീസ് ആന്‍ഡ് ലോണ്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ വരിക്കാരില്‍ നിന്നും പിരിച്ചെടുത്ത നാലു ലക്ഷത്തോളം വരുന്ന കുറിസംഖ്യ സ്ഥാപനത്തില്‍ അടയ്ക്കാതെ രശീതുകളിലും ലഡ്ജറുകളിലും മറ്റും കൃത്രിമമായി രേഖപ്പെടുത്തി തട്ടിയെടുത്തെന്ന പരാതിയില്‍ 2000ലാണ് ഇയാള്‍ക്കെതിരെ ഈസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും സിറ്റി പോലീസ് കമ്മീഷണറുടെ എല്‍പി സ്ക്വാഡ് അംഗങ്ങളായ സിപിഒമാരായ വിനോദ് എന്‍ ശങ്കര്‍, പ്രീബു, ശശിധരന് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
പിടികിട്ടാപ്പുള്ളി 16 വര്‍ഷത്തിന് ശേഷം പിടിയില്‍
