കഴിഞ്ഞദിവസം തിരുവനന്തപുരത്തെ സ്്കൂള്‍, കോളജ് പരിസരങ്ങളില്‍ കഞ്ചാവു വില്പ്പന നടത്തി വന്ന യുവതിയടക്കം നാലു പേര്‍ പോലീസിന്റെ പിടിയിലായി. വിഴിഞ്ഞം സ്വദേശി ബൈജു(34), കാച്ചാണി സ്വദേശി പ്രിയ(27) എന്നിവരാണു തിരുവനന്തപുരത്തു ഷാഡോ പോലീസിന്റെ പിടിയിലായത്. ദമ്പതികളാണെന്നായിരുന്നു പോലീസ് പിടിച്ചപ്പോള്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇവര്‍ പറഞ്ഞത് ഞെട്ടിക്കുന്ന കഥകള്‍.
കഞ്ചാവു വില്‍പനക്കാരെ ലക്ഷ്യം വച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൊഴുവന്‍കോട് ഭാഗത്തു നിന്നാണ് ബൈജുവും പ്രിയയും അറസ്റ്റിലായത്. ദമ്പതിമാര്‍ ചമഞ്ഞു കാറില്‍ യാത്ര ചെയ്ത് ആവശ്യക്കാരെ ഫോണില്‍ വിളിച്ച് ബൈജു പറയുന്ന സ്ഥലത്ത് അവരെ എത്തിച്ച ശേഷം പ്രിയ വഴിയാണ് കഞ്ചാവ് കൈമാറിയിരുന്നത്. സംശയത്തിന് ഇടനല്‍കാത്ത രീതിയിലായിരുന്നു കഞ്ചാവ് കച്ചവടമെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ കാച്ചാണി കുമാറിന്റെ മകളാണ് പ്രിയയെന്നും പോലീസ് അറിയിച്ചു. എക്‌സൈസിലും പോലീസിലും നിരവധി കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് കുമാറെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ കമ്പം, മധുര എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് വാങ്ങി 500 രൂപയുടെ ചെറു പൊതികളാക്കിയാണ് പ്രിയ, ബൈജു എന്നിവരുടെ കൈകളില്‍ അവ വില്‍പ്പനക്കായി നല്‍കിയിരുന്നത്. ആള്‍ക്കാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ബൈജുവിനെ ഭര്‍ത്താവാക്കിയായിരുന്നു പ്രിയയുടെ യാത്ര. പ്രിയ വഴി കോളജ് വിദ്യാര്‍ഥിനികള്‍ക്ക് കഞ്ചാവ് എത്തിയിട്ടുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.