പിറവം: തെരുവ് നായയുടെ ആക്രമണം പിറവത്തും. ടൗണിലെ ടാക്‌സി ഡ്രൈവറെ നായ കടിച്ചു. ഓണക്കൂര്‍ സ്വദേശി കുരുവിള(കുഞ്ഞ് -52)യ്ക്കാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഒന്‍പതോടെ പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്താണ് സംഭവം. നായയുടെ കടിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി കുതറി ഓടുന്നതിനിടെ വീണ് കുരുവിളയുടെ കൈ ഒടിഞ്ഞു. ഇതുവഴി വന്ന കോളജ് വിദ്യാര്‍ഥിനിയെ നായ കടിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി വീണ് കൈയ്ക്കു പരിക്കേറ്റു. നായയെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.അതേസമയം, നായ മറ്റു ചില നായകളെയും കടിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. പേവിഷബാധയുള്ള നായയാണെന്ന് സംശയമുണ്ട്.