പിറവത്ത് മൂന്നു വീടുകളുടെ താക്കോല്‍ കൈമാറി

ekm-anoopപിറവം: രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറവും, പിറവം പ്രവാസി അസോസിയേഷനും ചേര്‍ന്ന് നിര്‍മിച്ച മൂന്നു വീടുകളുടെ താക്കോല്‍ കൈമാറി. പിറവം നഗരസഭയിലെ ഭവന-ഭൂരഹിതരായവര്‍ക്കാണ് വീടുകള്‍ നല്‍കിയത്. പാലച്ചുവടിന് സമീപം മുന്‍ പിറവം പഞ്ചായത്ത് പ്രസിഡന്റ് എം.എ വര്‍ക്കി മേടമനയുടെ സ്മരണക്കായി കുടുംബാഗങ്ങള്‍ സൗജന്യമായി വിട്ടു നല്‍കിയ പത്ത് സെന്റ് സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചത്. വൈദ്യുതിയും, ശുദ്ധജലവുമുള്‍പ്പടെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് വീടുകള്‍ കൈമാറിയത്.

മന്ത്രി അനൂപ് ജേക്കബ്  താക്കോല്‍ കൈമാറുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കള്‍ച്ചറല്‍ ഫോറം ചെയര്‍മാനും, നഗരസഭ ചെയര്‍മാന്‍ സാബു ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തമ്പി പുതുവാക്കുന്നേല്‍, അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്‍, കുര്യന്‍ പുളിക്കല്‍, ജമ്മര്‍ മാത്യു, ഏലിയാസ് മങ്കിടി, ഐഷ മാധവന്‍, അന്നമ്മ ഡോമി, മെബിന്‍ ബേബി, അരുണ്‍ കല്ലറയ്ക്കല്‍, ജില്‍സ് പെരിയപ്പുറം, അജേഷ് മനോഹരന്‍, ഡോ. എ.സി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts