ശാസ്താംകോട്ട പീഡനശ്രമത്തില്‍ മനംനൊന്ത പെണ്‍കുട്ടി വിഷം കഴിച്ച് ആശുപത്രിയില്‍. 17കാരിയായ വിദ്യാര്‍ഥിനിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയല്‍വാസിയായ യുവാവ് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ചുകയറി പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിനുശേഷം പെണ്‍കുട്ടി കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വാങ്ങിവച്ചിരുന്ന ഫ്യൂരിഡാന്‍ കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.അവശനിലയില്‍ കണ്ട പെണ്‍കുട്ടിയെ വീട്ടുകാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. യുവാവ് ഒളിവിലാണ്. ശാസ്താംകോട്ട പോലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
പീഡന ശ്രമത്തില്‍ മനംനൊന്ത പെണ്‍കുട്ടി വിഷം കഴിച്ച് ആശുപത്രിയില്‍
