പുന്നലയില്‍ തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നു

KLM-ADUപുന്നല : മലയോര മേഖലയില്‍ വീണ്ടും തെരുവുനായാക്രമണം. പത്തനാപുരം പുന്നലയിലാണു തെരുവു നായ്ക്കള്‍ പരിഭ്രാന്തി പരത്തിയത്. തൊഴുത്തില്‍ കെട്ടിയിരുന്ന ആടുകളെ നായ്ക്കള്‍ കടിച്ചു കൊന്നു. പുന്നല സിദ്ദിഖ് മന്‍സിലില്‍ പി. എം. ഷംസുദീന്റെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്നാണു ആടുകളെ നായ്ക്കള്‍ കടിച്ചു കൊന്നത്.

പുന്നല കേന്ദ്രീകരിച്ച് നാളുകളായി തെരുവു നായ ശല്യം രൂക്ഷമാണെന്നും മുന്‍പും തങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും ഷംസുദീന്‍ പറഞ്ഞു. നിരവധി കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളുള്‍പ്പെടെ സ്ഥാപനങ്ങളും ആളുകളും തിങ്ങിപ്പാര്‍ക്കുകയും പതിവായി സഞ്ചരിക്കുകയും ചെയ്യുന്ന പ്രദേശമായതിനാല്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.

പിറവന്തൂര്‍, പുന്നല, അലിമുക്ക്, ചേകം, കിഴക്കേമുറി, പാതിരിക്കല്‍, കടക്കാമണ്‍, എന്നിങ്ങനെ പത്തനാപുരം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പേപ്പട്ടി ശല്യം രൂക്ഷമായിട്ടും യാതൊരു നടപടിയും ഇല്ലാത്തത് പ്രദേശവാസികളില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കയാണ്.

Related posts