പൂക്കള്‍ വ്യവസായത്തിലൂടെ അയല്‍ സംസ്ഥാനക്കാര്‍ ലാഭിക്കുന്നത് ലക്ഷങ്ങള്‍

tcr-flowerതൃപ്രയാര്‍: കേരളത്തില്‍ പൂക്കള്‍ വിറ്റ് അന്യസംസ്ഥാന പൂക്കച്ചവടക്കാര്‍ ലക്ഷങ്ങളാണു കൊണ്ടുപോകുന്നതെന്നും ഇതിന് തടയിടണമെന്നും ഓള്‍ കേരള ഫഌവര്‍ മര്‍ച്ച ന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരണയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൂക്കച്ചവടരംഗത്ത് അന്യസം സ്ഥാന കുത്തകകളുടെ കടന്നുകയറ്റമാണ്. ഇതുമൂലം കേരളത്തിലെ വ്യാപാരികള്‍ പൂക്കച്ചവടത്തില്‍ പ്രതിസന്ധി നേരിടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വന്തമായി പൂക്കൃഷി ചെയ്യും. ഇതില്‍നിന്നുള്ള വരുമാനം സൊസൈറ്റി രൂപീകരിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനും ഉപയോഗപ്പെടുത്തും. കേരളത്തിലെ പൂക്കച്ചവടക്കാര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ വേണമെന്നാവശ്യപ്പെട്ട് മന്ത്രി വി.എസ്.സുനില്‍കുമാറിനു നിവേദനം നല്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ സംസ്ഥാന ഭാരവാ ഹികളായ കെ.കെ. ദീപക്, അഖി ലേഷ് കാര്യാട്ട് മലയാലപ്പുഴ എന്നി വര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി ജഗജീവന്‍ യവനിക-പ്രസിഡന്റ്, ചാക്കോ ശ്രുതി -വൈസ് പ്രസിഡന്റ്, ബാബു കാട്ടൂര്‍- സെക്രട്ടറി, ജഗന്‍ജി കെ. ഫഌവര്‍- അസി. സെക്രട്ടറി, സാബു കൊടകര-ഖജാ ന്‍ജി എന്നിവരെ തെരഞ്ഞെടുത്തു.

Related posts