പൂഞ്ഞാറില്‍ നിന്നു സ്വതന്ത്രനായി ജനവിധി തേടുന്നതിന്റെ ഭാഗമായി പി.സി. ജോര്‍ജ് നിയമസഭാംഗത്വം രാജിവച്ചു; സ്പീക്കര്‍ സ്വീകരിച്ചു

pcതിരുവനന്തപുരം: കേരള കോണ്‍ഗ്രസ്- എം പ്രതിനിധിയായി പൂഞ്ഞാറില്‍ നിന്നു വിജയിച്ച പി.സി. ജോര്‍ജ് ഇന്നലെ വീണ്ടും നിയമസഭാംഗത്വം രാജിവച്ചു. സ്പീക്കര്‍ എന്‍. ശക്തന്‍ രാജി സ്വീകരിച്ചു.

പൂഞ്ഞാറില്‍ നിന്നു വീണ്ടും സ്വതന്ത്രനായി ജനവിധി തേടുന്നതിന്റെ ഭാഗമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പാണ് ഇന്നലെ രാവിലെ സ്പീക്കര്‍ക്കു രാജി നല്‍കിയത്. നേരത്തെ ജോര്‍ജ് നിയമസഭാംഗത്വം രാജിവച്ചെങ്കിലും പിന്നീടു പിന്‍വലിച്ചിരുന്നു.

പാര്‍ട്ടി പരാതിയെത്തുടര്‍ന്നു ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്നു സ്പീക്കര്‍ അയോഗ്യനാക്കിയിരുന്നു. പിന്നീട് ജോര്‍ജ് നല്‍കിയ പരാതിയെത്തുടര്‍ന്ന് അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതേത്തുടര്‍ന്നു ജോര്‍ജിനു നിയമസഭാംഗത്വം തിരികെ ലഭിച്ചു. തുടര്‍ന്നാണ് ജോര്‍ജ് വീണ്ടും നിയമസഭാംഗത്വം രാജിവച്ചു കൊണ്ട് ഇന്നലെ രാവിലെ കത്ത് നല്‍കിയത്.

Related posts