പൈലറ്റ് വേണ്ടാത്ത 100 ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു

droneന്യൂഡല്‍ഹി: പൈലറ്റ് വേണ്ടാത്ത 100 ഡ്രോണുകള്‍ അമേരിക്കയില്‍നിന്നു വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു. ചൈനയെയും പാക്കിസ്ഥാനെയും ലക്ഷ്യമിട്ടാണിത്. 13000 കോടി രൂപയെങ്കിലും വേണ്ടിവരും ഇത്രയും ആളില്ലാ വിമാനങ്ങള്‍ക്ക്. നിരീക്ഷണത്തിനും ആക്രമണത്തിനും ഉപയോഗിക്കാവുന്നവയാണ് ഡ്രോണുകള്‍.

അടുത്തയാഴ്ച ഇന്ത്യയില്‍വരുന്ന യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. യുഎസ് ഗവണ്‍ മെന്റ് അനുവദിച്ചാലേ ഇവ വാങ്ങാനാവൂ.

Related posts