കണ്ണൂര്‍: പൊടിക്കുണ്ടിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന സ്ത്രീയേയും വീട്ടുടമയേയും പ്രതിചേര്‍ക്കും. മുഖ്യപ്രതി അനൂപിനൊപ്പം വീട്ടില്‍ വാടകയ്ക്കു താമസിച്ചു വന്നിരുന്ന റാഹില, വീട്ടുടമ കയരളത്തെ ജ്യോത്സന എന്നിവരെ പ്രതിചേര്‍ക്കാനാണ് പോലീസ് ആലോചിക്കുന്നത്.
വാടകരേഖ പ്രകാരം ജ്യോത്സനയില്‍നിന്നു റാഹിലയാണ് വീട് വാടകയ്ക്ക് താമസിക്കാന്‍ വാങ്ങിയിരിക്കുന്നത്. പ്രതിമാസം 15000 രൂപയാണ് വാടക. ഇതിനിടെ ക്ഷേത്രോത്സവങ്ങള്‍ക്കും മറ്റും വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുക്കുന്നവര്‍ക്ക് പടക്കങ്ങളുമായി ബന്ധപ്പെട്ടുള്ള അലവന്‍സ് ഉണ്ടോയെന്ന് സംഘാടകര്‍ ഉറപ്പ് വരുത്തണമെന്ന് പോലീസ് നിര്‍ദേശിച്ചു. ലൈസന്‍സ് ഇല്ലാത്തവര്‍ വെടിക്കെട്ട് കൈകാര്യം ചെയ്താല്‍ സംഘാടകര്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.