കാഞ്ഞിരപ്പളളി: പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരെയും മദ്യപിക്കുന്നവരെയും പിടികൂടാന്‍ എക്സൈസ് സംഘം മഫ്തിയില്‍ ഡ്യൂട്ടിക്കുണ്ട്. ഈ ആഴ്ചക്കുള്ളില്‍ കാഞ്ഞിരപ്പളളിയിലും എരുമേലിയിലുമായി ഇരുപതോളം പേരെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മഫ്തിയിലെത്തിയ എക്സൈസ് സംഘം ഒരാളെ പിടികൂടിയിരുന്നു.
ഇങ്ങെ പിടിയിലാകുന്നവരില്‍ നിന്നും പിഴയീടാക്കുകയാണ് ചെയ്യുന്നത്. പൊതുസ്ഥലങ്ങളില്‍ പുകവലിക്കാരുടെ എണ്ണംകൂടിവരുന്ന സാഹചര്യത്തില്‍ ഇവരെ പിടികൂടുന്നതിനായി കോട്ടയം ജില്ലയിലെ എല്ലാപ്രദേശങ്ങളിലും എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
പൊതുസ്ഥലങ്ങളില്‍ പരസ്യമദ്യപാനവും പുകവലിയും കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരകാര്‍ക്കെതിരെ ശക്തമായനടപടിയുമായി മുന്നോട്ട് നീങ്ങുകയാണ് അധികൃതര്‍. ഇത്തരം കേസുകളില്‍ പിടിയിലാകുന്നവരില്‍ നിന്നും കുറഞ്ഞതുകയാണ് ഈടാക്കുന്നതെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കണമെങ്കില്‍ പിഴതുകവര്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.