ഭാ​ര്യ​മാ​ര്‍ പീ​ഡി​പ്പി​ക്കു​ന്നു ! പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍; നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യം…

ഭാ​ര്യ​മാ​രി​ല്‍ നി​ന്ന് ത​ങ്ങ​ള്‍ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ള്‍​ക്കെ​തി​രേ പോ​രാ​ട്ട​വു​മാ​യി ഒ​രു കൂ​ട്ടം ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ തെ​രു​വി​ല്‍.

ഭാ​ര്യ​മാ​രു​ടെ പീ​ഡ​ന​ത്തി​നെ​തി​രെ നി​യ​മ നി​ര്‍​മാ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വി​ല്‍ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗ​ബാ​ദി​ലാ​ണ് വീ​ട്ടി​ലെ അ​നീ​തി​ക​ള്‍​ക്കെ​തി​രെ ഒ​രു​കൂ​ട്ടം ഭ​ര്‍​ത്താ​ക്ക​ന്‍​മാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ഇ​ണ​ക​ളി​ല്‍ സ​ന്തു​ഷ്ട​ര​ല്ലാ​ത്ത ചി​ല ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തി​നാ​യി കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഔ​റം​ഗ​ബാ​ദി​ല്‍ ഒ​രു ‘പ​ത്‌​നി പീ​ഡി​ത്’ ആ​ശ്ര​മം രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്.

ഈ ​കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളാ​ണ് നി​യ​മ നി​ര്‍​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​പ്പോ​ള്‍ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സ​ന്തോ​ഷ​ക​ര​മാ​യ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​നും ഏ​ഴ് ജ​ന്മ​ങ്ങ​ളി​ലും ഒ​രേ ഭ​ര്‍​ത്താ​വി​നെ ത​ന്നെ ല​ഭി​ക്കു​ന്ന​തി​നും വേ​ണ്ടി ഇ​ന്ന് ഭാ​ര്യ​മാ​ര്‍ ‘വ​ത് പൂ​ര്‍​ണി​മ’ ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ള്‍ ആ​ല്‍​മ​ര​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്നു. ഇ​തി​ന് ബ​ദ​ലാ​യി ഇ​ന്ന​ലെ പു​രു​ഷ​ന്‍​മാ​ര്‍ ആ​ല്‍​മ​ര​ത്തെ ആ​രാ​ധി​ച്ചു വീ​ണ്ടും അ​തേ ജീ​വി​ത പ​ങ്കാ​ളി​യെ ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ പ്രാ​ര്‍​ത്ഥി​ച്ച​താ​യി പ​ത്‌​നി പീ​ഡി​ത് ആ​ശ്ര​മ​ത്തി​ന്റെ സ്ഥാ​പ​ക​ന്‍ ഭാ​ര​ത് ഫു​ലാ​രെ വ്യ​ക്ത​മാ​ക്കി.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി നി​ര​വ​ധി നി​യ​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്നു ഭാ​ര​ത് പ​റ​യു​ന്നു.

അ​തി​നാ​ല്‍ ഭ​ര്‍​ത്താ​ക്ക​ന്‍​മാ​ര്‍ നേ​രി​ടു​ന്ന അ​നീ​തി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ര്‍​ത്താ​ന്‍ അ​വ​ര്‍​ക്കാ​യി നി​യ​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഇ​പ്പോ​ള്‍ വ​ര്‍​ധി​ച്ച​താ​യും ഭാ​ര​ത് പ​റ​യു​ന്നു.

അ​തി​നാ​ലാ​ണ് ത​ങ്ങ​ള്‍ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്താ​യാ​ലും സം​ഭ​വം വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment