പൊതു സ്ഥലങ്ങളില്‍ കഞ്ചാവു ചെടി നട്ടുവളര്‍ത്തുന്നത് വ്യാപകമാകുന്നു

ktm-kanchavu-leafചങ്ങനാശേരി: എസി റോഡില്‍ പാറയ്ക്കല്‍ കലുങ്കിനടുത്തുനിന്നും മൂന്ന് മാസംവളര്‍ച്ചയുള്ളതും മൂന്നടി പൊക്കമുള്ളതുമായ കഞ്ചാവ് ചെടി ചങ്ങനാശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടി. പാറയ്ക്കല്‍ കലുങ്കിനു സമീപം റോഡ് സൈഡില്‍ പുല്ലുകള്‍ക്കിടയില്‍ പരിപാലിച്ചുവരുന്ന നിലയിലാണ് കഞ്ചാവ് ചെടി കാണപ്പെട്ടത്. ഈ പ്രദേശത്തു പുറത്തുനിന്നു വരുന്ന ധാരാളം ചെറുപ്പക്കാര്‍ കൂട്ടുകൂടിയിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നതായും ഇവിടെ കഞ്ചാവ് ചെടി നട്ടുവളര്‍ത്തുന്നതായും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കഞ്ചാവ് ചെടി കണെ്ടത്തിയത്.

കേരളത്തിലാകമാനം കഞ്ചാവ് റെയ്ഡ് രൂക്ഷമായതോടെ പൊതു സ്ഥലങ്ങളില്‍ കഞ്ചാവു ചെടി നട്ടുവളര്‍ത്തി ഉപയോഗിക്കുകയാണ് ഇപ്പോഴത്തെ പുതിയ തന്ത്രമെന്നാണ് എക്‌സൈസിന്റെ കണെ്ടത്തല്‍. ഓണക്കാലത്ത് കഞ്ചാവ് റെയ്ഡ് ശക്തമാക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് അറിയിച്ചു. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍ സജികുമാര്‍ പി.കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എസ്. അജിത്കുമാര്‍, പി. സജി, എ.എസ്. ഉണ്ണിക്കൃഷ്ണന്‍, ബിനോയ് കെ. മാത്യു, ബി. സന്തോഷ്കുമാര്‍, രതീഷ് കെ എന്നിവര്‍ പങ്കെടുത്തു.

Related posts