കൊല്ലം :ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഫെലിക്‌സിന് ചികിത്സാ ധനസഹായം നല്‍കുവാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി. ആവശ്യപ്പെട്ടു. ഗുരുതരമായ പരിക്കുകള്‍ക്ക് വിദഗ്ദ ചികിത്സയ്ക്കു വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്ത് സന്തോഷ് ഫെലിക്‌സിനെ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിആശുപത്രിയില്‍ സന്ദര്‍ശിച്ചു.
പ്രാഥമിക പരിശോധനയില്‍ ചെവിക്ക് കേള്‍വി കുറവുണ്ടായി എന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ദ പരിശോധനയില്‍ തലയോട്ടിയ്ക്ക് പൊട്ടലും തലച്ചോറിന് ക്ഷതവും സംഭവിച്ചിട്ടുളളതായി സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് ഉദേ്യാഗസ്ഥന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം മൂലം പരിക്കേറ്റ സന്തോഷ് ഫെലിക്‌സിന് ചികിത്സ നല്‍കുവാന്‍ സര്‍ക്കാരിന് നിയമപരമായും ധാര്‍മ്മികമായും ബാദ്ധ്യതയുണ്ട്. സംസ്ഥാന പോലീസ് കമ്പളൈന്‍സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് നാരായണകുറുപ്പ് ചികിത്സാ ധനസഹായം നല്‍കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് ്.
എന്നാല്‍ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സന്തോഷ് ഫെലിക്‌സിന് യാതൊരു ധനസഹായവും നല്‍കുവാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം കിട്ടുവാന്‍ അര്‍ഹതയുളള സന്തോഷ് ഫെലിക്‌സിന് ചികിത്സ ധനസഹായം പോലും നല്‍കുവാന്‍ തയാറാകാത്ത നടപടി അപലനീയമാണ്. വിദഗ്ദ ചികിത്സ ഉറപ്പു വരുത്തുവാനും ധനസഹായം നല്‍കുവാനും സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.