പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പ്രഫസര്‍ ഡോ. ലിസി ജോണ്‍; പിജി വിദ്യാര്‍ഥിനി സഹായി; ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി

jishaതിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി. അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ലിസി ജോണാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പിജി വിദ്യാര്‍ഥിനി സഹായിയായി ഒപ്പം പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കെടുത്തെന്നും ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പല ആശുപത്രികളിലും പിജി വിദ്യാര്‍ഥികള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കെടുക്കാറുണ്ട്. ഇതൊരു തെറ്റായി കാണാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ സെക്രട്ടറി റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.

പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. ജയലേഖയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസോസിയേറ്റ് പ്രഫസര്‍ പൂര്‍ണമായും പങ്കെടുത്തില്ലെന്നും പറയുന്നു. ഗുരുതരമായ കേസില്‍ സ്ഥലപരിശോധനയ്ക്കും പോയില്ല. പകരം പിജി വിദ്യാര്‍ഥിയെ അയച്ചതും തെളിവുശേഖരണത്തില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Related posts