വിവാഹ അഭ്യര്‍ഥനകള്‍ എപ്പോഴും വ്യത്യസ്തവും അവിസ്മരണീയവുമാക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. കാമുകന് ബില്ലി കൊളറ്റ് തന്റെ കാമുകി സിയോബാനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് ഒരു മുതലയുടെ മുന്നില്‍ വച്ചാണ്. ഓസ്ട്രേലിയയിലാണ് സംഭവം.
ദി ഓസ്ട്രേലിയന്‍ റെപ്പ്റ്റൈല് പാര്‍ക്കിലെ അന്തേവാസിയായ എല്‍വിസ് എന്ന മുതലയാണ് ഇവരുടെ പ്രണയ നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. സംഭവം അപകടമാണെന്ന് പലരും പറഞ്ഞിട്ടും ബില്ലി കോളറ്റ് പിന്തിരിഞ്ഞില്ല. അത്യാവശ്യം സുരക്ഷാക്രമീകരണങ്ങളും ബില്ലി ഒരുക്കിയിരുന്നു. പ്രകടനം കാണാന്‍ ധാരാളം നാട്ടുകാരും പാര്‍ക്കില്‍ എത്തി. പ്രണയത്തിനു കണ്ണില്ലെന്നു പറയുമെങ്കിലും മുതലയ്ക്കു കണ്ണുണ്ടെന്ന് ഇവര്‍ കുറേ സമയത്തേക്ക് മറന്നു.