മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ലി​ല്ലാ​ത്ത സ​മ​യ​ത്ത് അയല്‍ക്കാരന്റെ ലീലാവിലാസം! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്രമം; പാലാക്കാരന്‍ ടോമി കുടുങ്ങി

പാ​ലാ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റു​പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ.

പൂ​വ​ത്തോ​ട് ക​ണ്ണ​ന്പു​ഴ​യി​ൽ വീ​ട്ടി​ൽ ടോ​മി(60) ആ​ണ് പാ​ലാ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പൂ​വ​ത്തോ​ട്ടി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ടോ​മി പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും ബ​ഹ​ളം കേ​ട്ട് മ​ക​ളെ ര​ക്ഷി​ക്കാ​ൻ എ​ത്തി​യ പി​താ​വി​നെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടു​ക​യു​മാ​യി​രു​ന്നു.

ത ു​ട​ർ​ന്നു ബ​ഹ​ളം വ​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഇ​യാ​ളെ പാ​ലാ എ​സ്​ച്ച് കെ.​പി. ടോം​സന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ലി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ടോ​മി​യു​ടെ അ​തി​ക്ര​മം. പെ​ണ്‍​കു​ട്ടി​യും മ​റ്റൊ​രു കു​ട്ടി​യു​മാ​യി​രു​ന്നു ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​യ​ൽ​പ​ക്ക​ത്തു നി​ന്നും വീ​ട്ടി​ലെ​ത്തി​യ ടോ​മി മു​ൻ​വാ​തി​ലി​ൽ കൊ​ട്ടി​യ ശേ​ഷം പി​ൻ​വാ​തി​ലി​ലൂ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി.

തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. കു​ട്ടി അ​ല​റി​ക്ക​ര​ഞ്ഞ​തോ​ടെ ബ​ഹ​ളം കേ​ട്ട് അ​ടു​ത്ത പു​ര​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന പി​താ​വ് ഓ​ടി​യെ​ത്തി.

ഇ​തോ​ടെ കൈ​യ്യി​ൽ കി​ട്ടി​യ കോ​ടാ​ലി എ​ടു​ത്ത് ടോ​മി പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ബ​ഹ​ളം വ​ച്ച് പ്ര​തി സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം എ​ത്തു​ക​യും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​യാ​ളെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.

പോ​ക്സോ കേ​സ് കൂ​ടാ​തെ വ​ധ​ശ്ര​മ​ത്തി​നും ഭ​വ​ന​ഭേ​ദ​ന​ത്തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment