പ്രിന്‍സിപ്പലിനെ അപമാനിച്ചതില്‍ പങ്കില്ലെന്നു എസ്എഫ്‌ഐ

pkd-sfiപാലക്കാട്: വിക്ടോറിയ കോളജ് പ്രിന്‍സിപ്പലിനെ പ്രതീകാത്മക ശവകുടീരം നിര്‍മിച്ച് അപമാനിച്ചതില്‍ എസ്എഫ്‌ഐക്കും ആള്‍കേരളഗവണ്‍മെന്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷനും പങ്കില്ലെന്ന് എസ്എഫ്‌ഐ കോളജ് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇത്തരം പ്രചരണം എസ്എഫ്‌ഐയെ കാരിവാരിതേക്കാന്‍ മാത്രമാണമെന്നും ഇതിന് പിന്നില്‍ പ്രിന്‍സിപ്പാളും സംഘപരിവാറും ചേര്‍ന്ന് നടത്തിയ  നാടകമാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

പ്രിന്‍സിപ്പാളിന്റെ ഏകാധിപത്യപ്രവണതക്കെതിരെയും കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അലംഭാവത്തിനെതിരെയും ഇടത് പക്ഷ അധ്യാപക സംഘടനയും എസ്എഫ്‌ഐയും രംഗത്ത് വന്നിരുന്നു. ഇത്തരം പ്രവര്‍ത്തികളാണ്  ഇടത് സംഘടനകള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ തിരിയാനും ഇപ്പോഴത്തെ വിവാദത്തിനിടയാക്കിയത്. പത്രസമ്മേളനത്തില്‍ കോളജ് ചെയര്‍മാന്‍ ആനന്ദ് ജയന്‍, എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ഷേക്ക് നഫാസ് പങ്കെടുത്തു.

Related posts