തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് അയല്‍ക്കാരി പ്രചരിപ്പിച്ചു, 21കാരിയായ യുവതി പെട്രോളുമായി അയല്‍വീട്ടിലെത്തി തീകൊളുത്തി മരിച്ചു, കോതമംഗലത്തെ നടുക്കിയ സംഭവം ഇങ്ങനെ

കോതമംഗലത്ത് കഴിഞ്ഞദിവസം ഇരുപത്തൊന്നുകാരിയായ ഭര്‍തൃമതി തീകൊളുത്തി മരിച്ച സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. പിണ്ടിമന സ്വദേശിനിയായി യുവതിയെയാണ് ശരീരം തീപിടിച്ച് വെന്തനിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് പറയുന്നതിങ്ങനെ- 21കാരിയായ യുവതി വര്‍ഷങ്ങളുടെ പ്രണയത്തിനുശേഷമാണ് വിവാഹിതയായത്.

ഇതിനിടെ തന്റെ ഭര്‍ത്താവും മരിച്ച യുവതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് അയല്‍ക്കാരന്റെ ഭാര്യ നാട്ടിലാകെ പറഞ്ഞു പരത്തിയത്രേ. ഇവര്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും മറ്റും ഇവര്‍ ഈ വിവരം അറിയിച്ചെന്നും ഇതേക്കുറിച്ച് ചോദിക്കാനാണ് യുവതി ഇന്നലെ രാവിലെ സ്വന്തം സ്‌കൂട്ടറില്‍ അയല്‍ക്കാരന്റെ വീട്ടിലെത്തിയത്. വീട്ടില്‍വച്ച് മരിച്ച യുവതിയും ആരോപണം ഉന്നയിച്ച യുവതിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.

ഇതിനിടെ യുവതി ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കേളേജിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് മരിച്ച യുവതിയുടെ ഭര്‍ത്താവ് പറയുന്നു.

Related posts