പ്രിയങ്കയുടെ രണ്ടാമത്തെ ഹോളിവുഡ് ചിത്രം

priyanka300516ബോളിവുഡിലെ സൂപ്പര്‍സുന്ദരി പ്രിയങ്ക ചോപ്ര വീണ്ടുമൊരു ഹോളിവുഡ് ചിത്രത്തില്‍ കൂടി അഭിനയിക്കാന്‍ ഒരുങ്ങുന്നു. ചിത്രത്തിലെ പ്രധാനവേഷമായിരിക്കും പ്രിയങ്ക ചെയ്യുക. താരത്തിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണിത്.

ലഭ്യമാകുന്ന വിവരമനുസരിച്ച് ജയിംസ് ബോണ്ട് പരമ്പരയില്‍പ്പെട്ടൊരു ചിത്രത്തിലായിരിക്കും പ്രിയങ്ക അഭിനയിക്കുകയെന്നാണ്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രിയങ്ക തന്നെ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017 മേയ് 19ന് പ്രദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ ആക്്ഷന്‍ കോമഡി ചിത്രമായ ബേവാച്ച് ആണ് പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം. ആദ്യ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പേ രണ്ടാമത്തെ ഹോളിവുഡ് ചിത്രവും പ്രിയങ്കയെ തേടിയെത്തിയിരിക്കുകയാണ്.

Related posts