പ​ണ​മ​ട​ങ്ങി​യ ബാ​ഗ് അ​ബ​ദ്ധ​ത്തി​ൽ തൊ​ടു​പു​ഴ​യാ​റി​ലേ​ക്കു വീണു; അ​ർ​ജു​നന്‍റെ സാ​ഹ​സ​ത്തി​ലൂ​ടെ ല​ഭി​ച്ച​ത് ഒ​ന്ന​ര ല​ക്ഷം

തൊ​ടു​പു​ഴ: അ​ബ​ദ്ധ​ത്തി​ൽ പാ​ല​ത്തി​ൽ നി​ന്നും തൊ​ടു​പു​ഴ​യാ​റി​ലേ​ക്കു വീ​ണ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് യു​വാ​വ് സാ​ഹ​സി​ക​മാ​യി നീ​ന്തി​യെ​ടു​ത്ത് ഉ​ട​മ​യ്ക്കു കൈ​മാ​റി. ഇ​ന്ന​ലെ രാ​വി​ലെ തൊ​ടു​പു​ഴ പാ​ല​ത്തി​ൽ നി​ന്നും ക​രി​ങ്കു​ന്നം സ്വ​ദേ​ശി മാ​ത്യൂ​സി​ന്‍റെ ഒ​ന്ന​ര ല​ക്ഷം രൂ​പ​യും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗാ​ണ് തൊ​ടു​പു​ഴ​യാ​റി​ലേ​ക്ക് വീ​ണ​ത്.

ബ​സി​ൽ ക​യ​റാ​ൻ ന​ട​പ്പാ​ല​ത്തി​ലൂ​ടെ ധൃ​തി​യി​ൽ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന മാ​ത്യൂ​സി​ന്‍റെ കൈ​യി​ൽ നി​ന്നും ബാ​ഗ് കൈ​വ​രി​യി​ൽ ത​ട്ടി അ​ബ​ദ്ധ​ത്തി​ൽ പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ജ​ല​നി​ര​പ്പു​യ​ർ​ന്ന പു​ഴ​യി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കും ഉ​ണ്ടാ​യി​രു​ന്നു. ബാ​ഗ് പു​ഴ​യി​ലൂ​ടെ ഒ​ഴു​കി പോ​കു​ന്ന​ത് നി​സ​ഹാ​യ​നാ​യി നോ​ക്കി നി​ൽ​ക്കാ​നേ മാ​ത്യു​സി​നു ക​ഴി​ഞ്ഞു​ള്ളൂ.

പ​രി​ഭ്രാ​ന്ത​നാ​യി അ​ന്പ​ലം​ക​ട​വി​ലേ​ക്ക് ഇ​യാ​ൾ ഓ​ടി വ​ന്നു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഏ​താ​നും ചെ​റു​പ്പ​ക്കാ​രോ​ട് മാ​ത്യൂ​സ് വി​വ​രം പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ടു​പു​ഴ ത​യ്യ​ക്കോ​ട​ത്ത് അ​ർ​ജു​ൻ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള പു​ഴ​യി​ലേ​ക്ക് ചാ​ടി നീ​ന്തി ചെ​ന്ന് ബാ​ഗ് എ​ടു​ത്ത് തി​രി​കെ നീ​ന്തി​യെ​ത്തി. ക​ന​ത്ത അ​ടി​യൊ​ഴു​ക്കി​നെ അ​വ​ഗ​ണി​ച്ചാ​ണ് അ​ർ​ജു​ൻ ബാ​ഗ് നീ​ന്തി​യെ​ടു​ത്ത​ത്. പി​ന്നീ​ട് അ​ർ​ജു​ൻ ബാ​ഗ് മാ​ത്യൂ​സി​ന് കൈ​മാ​റി.

Related posts