കോലഞ്ചേരി: പ്രിയ ശിഷ്യക്ക് വോട്ട് തേടി അഡ്വ. സിറാജ് കാരോളിയെത്തി. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. ഷിജി ശിവജിക്ക് വോട്ട് തേടിയാണ് ഗുരുനാഥനായ അഡ്വ. സിറാജ് കാരോളി മഴുവന്നൂര്‍ പഞ്ചായത്തിലെ ഐരാപുരത്ത് പര്യടനം നടത്തിയത്. എല്‍എല്‍ബി പഠന ശേഷം എന്‍ട്രോള്‍മെന്റിന് പണമില്ലാതെ വലഞ്ഞ അഡ്വ. ഷിജി ശിവജിയെ പണം നല്‍കി എന്‍ട്രോള്‍മെന്റെടുപ്പിച്ചതും തന്റെ ഓഫീസില്‍ ജൂനിയറാക്കി അഭിഭാഷക വൃത്തിയുടെ ബാല പാഠങ്ങള്‍ പഠിപ്പിച്ചതും ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ അഡ്വ. സിറാജായിരുന്നു.
അന്ന് മുതല്‍ തുടങ്ങിയ അത്മബന്ധമാണ് ഇന്നലെ ശിഷ്യക്ക് വോട്ട് തേടിയെത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദേഹം പറഞ്ഞു. വരും ദിവസങ്ങളിലും താന്‍ മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നും അദേഹം പറഞ്ഞു. അഭിഭാഷക വൃത്തിക്ക് പുറമേ വിവിധ സാമൂഹ്യ- സാംസ്കാരിക സംഘടനകളുടെ ഭാരവാഹി കൂടിയാണ് അഡ്വ. കാരോളി. അഡ്വ. ഷിജി ശിവജി മഴുവന്നൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. ഇടത് നേതാക്കളായ അഡ്വ. എം. ഹര്‍ഷന്‍, കെ.കെ. ഗോപാലന്‍, കെ.എം. അലി, വി.കെ. അജിതന്‍, നാസര്‍ അഹമ്ദ്, എം.എസ്. ഹരികുമാര്‍, പി.വി. ബെഞ്ചമിന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.