ബസുകളിലെ സംവരണ സീറ്റ് കയ്യേറ്റം;ട്രാഫിക് പോലീസ് നടപടി തുടങ്ങി

kkd-busകോഴിക്കോട്: ബസുകളില്‍ വികലാംഗര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, അന്ധര്‍, കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീകള്‍ എന്നിവര്‍ക്കായി മാറ്റിവച്ചിട്ടുള്ള സീറ്റുകള്‍ മറ്റു യാത്രക്കാര്‍ കയ്യടക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ട്രാഫിക് പോലീസ്. സീറ്റുകള്‍ ഒഴിഞ്ഞുകൊടുക്കാത്ത യാത്രക്കാര്‍ക്കും ബസിലെ കണ്ടക്ടര്‍ക്കുമെതിരെയാണ് നടപടി സ്വീകരിക്കുക.

ഇവരില്‍ നിന്ന് നിയമപ്രകാരമുള്ള പിഴ ഈടാക്കും. സീറ്റ് കയ്യേറ്റം കണെ്ടത്തുന്നതിനായി ഷാഡോ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നിയമംലംഘിച്ച ഏതാനും ബസുകളിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമെതിരെ കഴിഞ്ഞദിവസങ്ങളില്‍ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ.ബാബു ദീപികയോടു പറഞ്ഞു. ദീര്‍ഘദൂര ബസുകളിലും സിറ്റി ബസുകളിലും പരിശോധനയുണ്ടാകും.

Related posts