ബാലരാമപുരം: ബാലരാമപുരത്തെ ബസ് സ്റ്റോപ്പുകളില്‍ പൂവാല ശല്യം വര്‍ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ ബാലരാമപുരം പോലീസ്.പോലീസില്‍ നിരവധി തവണ വിളിച്ച് പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.രാവിലെയും വൈകുന്നേരവുമുള്ള സ്കൂള്‍ സമയങ്ങളിലാണ് പൂവാലന്മാരുടെ ശല്യം.
പലപ്പോഴും വിദ്യാര്‍ഥിനികളെ സുരക്ഷിതമായി സ്കൂളിലേക്ക് അയക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബസ് സ്റ്റോപ്പുകളില്‍ വിദ്യാര്‍ഥികളെന്ന വ്യാജേന ബാഗുമായി നില്‍ക്കുന്നതാണ് പൂവാലന്മാരുടെ രീതി. ജംഗ്ഷനിലെ നെയ്യാറ്റിന്‍കര,തിരുവനന്തപുരം റോഡുകളിലെ ബസ് സ്റ്റോപ്പുകളില്‍ എല്ലാ ദിവസവും ഇവരുടെ ശല്യമുണ്ട്.പ്രതികരിക്കുന്നവര്‍ക്ക് നേരെ സംഘമായി ചേര്‍ന്ന് ആക്രമണവും അസഭ്യ വര്‍ഷവും ഭീഷണിയും പലപ്പോഴും നടക്കാറുണ്ട്.