സ​നു മോ​ഹ​നെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും; മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം പ​രി​ഹ​രി​ക്കാ​ന്‍  വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്


കൊ​ച്ചി: വൈ​ഗ കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ തു​ട​രു​ന്ന പ്ര​തി സ​നു​മോ​ഹ​നെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ക​സ്റ്റ​ഡി കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം പ​രി​ഹ​രി​ക്കാ​ന്‍ കേ​സി​ല്‍ മൊ​ഴി ന​ല്‍​കി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​നു മോ​ഹ​നെ അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം​ചെ​യ്യും.

കേ​സി​ല്‍ പോ​ലീ​സി​ന്‍റെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി. വൈ​ഗ​യെ കൊ​ല​പ്പെ​ടു​ത്തും മു​ന്പ് ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് സ​നു മോ​ഹ​ന്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​റ​ങ്ങി​യ തു​റ​വൂ​രി​ലെ ഹോ​ട്ട​ലി​ലാ​ണ് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ പ​രി​ശോ​ധി​ച്ച ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. കേ​സി​നെ സം​ബ​ന്ധി​ച്ച് ഇ​ത് ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മൂ​ന്നി​ന് ഇ​പ്പോ​ഴ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മും​ബൈ പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും.

 

Related posts

Leave a Comment