ആലപ്പുഴ: നിയമസഭയില്‍ ബിജെപിക്കു അക്കൗണ്ട് തുറക്കുന്നതിനു യുഡിഎഫും സംഘപരിവാറും രഹസ്യ ധാരണയിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ അഞ്ചുസീറ്റില്‍ വിജയിപ്പിച്ചാല്‍ യുഡിഎഫിന് 25 സീറ്റില്‍ തിരിച്ചു സഹായിക്കാനാണ് ആര്‍എസ്എസുമായി കോണ്‍ഗ്രസ് നേതൃത്വം രഹസ്യധാരണയില്‍ എത്തിയിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയില്‍ ശിവകുമാര്‍-രാജഗോപാല്‍ കൂട്ടുകെട്ടും, കാസര്‍കോട് ജില്ലയില്‍ കെ. സുധാകരന്‍-സുരേന്ദ്രന്‍ കുട്ടുകെട്ടും പ്രകടമാണ്. മറ്റു ജില്ലകളിലും ഇതേ കൂട്ടുകെട്ടാണ്. കേന്ദ്രത്തില്‍ മോദിസര്‍ക്കാര്‍ പിന്നോക്ക ന്യൂനപക്ഷ ദളിത് ജനങ്ങളെ ഉന്മൂലനം ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ആര്‍എസ്എസിന്റെ നയമാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ സമ്പൂര്‍ണ നാശത്തിലേയ്ക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നയിക്കുന്നത്. തമ്മിലടിയും കൊള്ള മുതല്‍ വീതിക്കലുമാണ് മന്ത്രിമാര്‍ ചെയ്യുന്നത്.
അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ ഹൈക്കോട തിയുടെ സ്‌റ്റേയിലാണ് ഭരണത്തില്‍ തുടരുന്നത്. കരുണാ കരന്റെ കാലത്ത് കെയര്‍ടേക്കര്‍ മന്ത്രി സഭയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് തീരത്ത് ഭവനനിര്‍മാണത്തിന് തടസമായി നിലനില്‍ക്കുന്ന നിയമം ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ നീക്കം ചെയ്യും. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മാവേലി സ്‌റ്റോറുകള്‍ വഴി നിത്യോപയോഗ സാധന വിതരണം ശക്തിപ്പെടുത്തും. ബാര്‍കോഴയില്‍ മന്ത്രി കെ. ബാബു നേടിയ സ്‌റ്റേ തൃപ്പൂണിത്തുറയിലെ ജനകീയ കോടതി വെക്കേറ്റ് ചെയ്യും.
ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കു ന്നതിനുള്ള സംവിധാനം പുനസ്ഥാപിക്കുമെന്നും കോടിയേരി പറഞ്ഞു. നിയോജ കമണ്ഡലം ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കമാല്‍ എം. മാക്കിയില്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ജി. സുധാകരന്‍, സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, പി. ജ്യോതിഷ്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ആര്‍. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.