ഭാരതത്തിന്റെ അന്തസത്ത സമൂഹം ഉള്‍ക്കൊള്ളണം: എംപി

klm-PREMACHANDRANകൊല്ലം: ഭാരതസംസ്കാരത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ സമൂഹത്തിന് കഴിയാത്തതാണ് അപചയങ്ങള്‍ക്ക് കാരണമെന്ന് എന്‍.കെപ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. കേരള പുരാണപാരായണ സംഘടനയുടെ ആഭിമുഖ്യത്തില്‍ പാരായണ പരിശീലനം ലഭിച്ച ആദ്യബാച്ചിനെ അഭിനന്ദിക്കാന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. അധികാരത്തിനോ സമ്പത്തിനോ കഴിയാത്തത് പൗരാണികമായി നമുക്ക് ലഭിച്ച ധാര്‍മിക മൂല്യങ്ങള്‍ ആചരിക്കുക വഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അമ്പാടി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അമ്പാടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചേരിയില്‍ സുകുമാരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. അയത്തില്‍ തങ്കപ്പന്‍, സെലീനാ അശോകന്‍,  മുട്ടം സി.ആര്‍ ആചാര്യ, പ്രസന്നന്‍ ചെപ്പള്ളില്‍, തേവലക്കര സോമന്‍, വിശ്വംഭരന്‍ ആലുംകടവ്, മങ്കാട്ടു ആര്‍.പുരുഷന്‍പിള്ള, കൊയ്പ്പള്ളില്‍ രാമകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

Related posts