മകനെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി

tcr-missingചെന്ത്രാപ്പിന്നി : ഏക മകന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് എസ്പിക്കും എംഎല്‍ എക്കും പരാതി നല്‍കി. ചെന്ത്രാപ്പിന്നി സ്വദേശി കോതപറമ്പില്‍ അബ്ദുള്‍ഖാദറാണ് മതിലകം പോലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ മകന്‍ സലീമിനെ 2014 ജനുവരി രണ്ടിന് കൊയമ്പത്തൂര്‍ സ്വദേശി ബിസിനസ് ആവശ്യങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

അഞ്ചു മാസത്തിനു ശേഷം മെയ് 26ന് ദുബായില്‍ നിന്ന് വിളിച്ച സലിം ഒരു മാസത്തിനകം നാട്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, തുടര്‍ന്ന് ഇയാളെ കുറിച്ച് വിവരം ഇല്ലാതാവുകയായിരുന്നു. ഇതേതുടര്‍ന്ന് മതിലകം സ്‌റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം കോയമ്പത്തൂരില്‍ അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. സ്വര്‍ണ ബിസിനസുമായി ബന്ധപ്പെട്ടാണ് മകനെ ജോണ്‍മാത്തന്‍ കൂട്ടിക്കൊണ്ടു പോയതെങ്കിലും ഏതെങ്കിലും സംഘടനകള്‍ മകനെ മറ്റു രാജ്യങ്ങളിലേക്ക് കടത്തിയതായി സംശയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. പോലീസ് അനാസ്ഥ അവസാനിപ്പിച്ച് അന്വേഷണം നടത്തണമെന്ന് അബ്ദുള്‍ഖാദര്‍ ആവശ്യപ്പെട്ടു.

Related posts