മഞ്ഞുമ്മല്‍ ഗ്ലാസ് കോളനി റോഡ് നഗരസഭ ശുചീകരിച്ചു

EKM-SHUCHIKARANAMകളമശേരി: ഏലൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ മഞ്ഞുമ്മല്‍  ഗ്ലാസ് കോളനി റോഡ് ശുചീകരിച്ചു. റോഡിനിരുവശവും കുന്നുകൂടി കിടക്കുന്ന മാലിന്യത്തെ പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങളായി വേര്‍തിരിച്ചാണ് ആരോഗ്യ വിഭാഗം എടുത്തു മാറ്റിയത്. ഇതു വഴി മുട്ടാര്‍പുഴ പാലം കടന്ന് കളമശേരിയിലേക്ക് പോകുന്നവര്‍ ഉപേക്ഷിക്കുന്ന മാലിന്യമാണിത്. ഇവ കുന്നുകൂടിക്കിടന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിരുന്നു.

ഇന്നലെ രാവിലെ 9.30 മുതല്‍ റോഡിലെ ശുചീകരണ പരിപാടിയ്ക്ക് ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിജി ബാബു നേതൃത്വം നല്‍കി. ആറോളം ജീവനക്കാരാണ് മാലിന്യം ചാക്കിലാക്കി നീക്കം ചെയ്തത്. പ്ലാസ്റ്റിക് മാലിന്യം കഴുകി വൃത്തിയാക്കി പുനരുപയോഗത്തിന്നായി നല്‍കും.

കളമശേരി പാലത്തോട്  ചേര്‍ന്ന് ഇരുവശത്തും വലകെട്ടാനും നിരീക്ഷണ കാമറകള്‍ വയ്ക്കാനും തീരുമാനമായതായി ചെയര്‍പേഴ്‌സണ്‍ സിജി ബാബു അറിയിച്ചു. എട്ടടി ഉയരത്തില്‍ വലകെട്ടിയാല്‍ മാലിന്യം വലിച്ചെറിയുന്ന സ്വഭാവം ഒരു പരിധി വരെ നിയന്ത്രിക്കാനാവുമെന്നാണ് നഗരസഭ കരുതുന്നത്.

Related posts