കൗൺസിലിംഗിനെത്തിയ വീ​ട്ട​മ്മ​യെ തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചു; മ​ധ്യ​വ​യ​സ്‌​ക​ൻ അ​റ​സ്റ്റി​ൽ


വൈ​ക്കം: കൗ​ണ്‍​സി​ലിം​ഗി​നാ​യി എ​ത്തി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം മ​ടി​യ​ത്ത​റ ഭാ​ഗ​ത്ത് മാ​ധ​വ​ത്തി​ല്‍ ടി.​എം. ന​ന്ദ​​നനെ (67)യാ​ണു വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​ക്ക​ത്ത് കൗ​ണ്‍​സലിം​ഗ് സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ള്‍ കൗ​ണ്‍​സലിം​ഗി​നാ​യി എ​ത്തി​യ വീ​ട്ട​മ്മ​യെ കൗ​ണ്‍​സലിം​ഗി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​വ​രെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ഇ​ത് പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെത്തു​ട​ര്‍​ന്നു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment