മകന് കാളിദാസന്‍ എന്ന പേരിട്ടതിനു പിന്നിലെ രഹസ്യം ജയറാം പരസ്യമാക്കി!

j 2ബാലതാരമായി വന്നു മലയാളികളുടെ കണ്‍മണിയായ താരമാണ് കാളിദാസ് ജയറാം. ഇപ്പോള്‍ നായകനായി മലയാളത്തില്‍ രണ്ടാംവരവിന് ഒരുങ്ങുകയാണ് കാളിദാസ്. ജയറാം-പാര്‍വ്വതി ദമ്പതികളുടെ മകനെന്നനിലയില്‍ ഒരുപാട് മാധ്യമശ്രദ്ധ ലഭിക്കുന്ന കാളിദാസിനെക്കുറിച്ച് ജയറാം ഒരു ചെറിയ രഹസ്യം തുറന്നുപറഞ്ഞു. മറ്റൊന്നുമല്ല, മകന് ആ പേര് നല്കിയതിനു പിന്നിലെ കഥ.

ഒരിക്കല്‍ പാര്‍വതിയും ജയറാമും മൂകാംബികയില്‍ തൊഴാന്‍ പോയി. കല്യാണം കഴിഞ്ഞ സമയമാണ്. പ്രദക്ഷിണ വഴിയില്‍ പോകുമ്പോഴാണ് ഒരു കൊച്ചുകുട്ടിയെ കാണുന്നത്. ക്ഷേത്രത്തില്‍ വലംവയ്ക്കുകയാണ് അവന്‍. രണ്ടു കാതുകളിലും കമ്മലിട്ട് വെളുത്തു തുടുത്ത ഒരു ഉണ്ടച്ചെറുക്കാന്‍.

വല്ലാത്തൊരു വാത്സല്യം തോന്നിയ ജയറാം ആ കൊച്ചിന്റെ അടുത്തെത്തി പേര് ചോദിച്ചു. ചെറുചിരിയോടെ അവന്‍ പറഞ്ഞു കാളിദാസന്‍!!! പെട്ടെന്ന് പാര്‍വതിക്കടുത്തെത്തിയ ജയറാം ചെവിയില്‍ പറഞ്ഞു, നമ്മുക്ക് ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ അവന് കാളിദാസെന്നു പേരിടാം. എന്തായാലും ജയറാമിന്റെ പ്രതീക്ഷ തെറ്റിയില്ല.

Related posts