മണിക്കൂറുകളോളം…! പൊതുചടങ്ങില്‍ ബാനര്‍ പിടിക്കാന്‍ വിദ്യാര്‍ഥിനികള്‍; സംഭവം ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുള്ളപ്പോള്‍; സ്കൂളിനെതിരെ പരാതി

Bannerഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൊതു ചടങ്ങില്‍ വേദിയില്‍ വിദ്യാര്‍ഥിനികളെക്കൊണ്ട് പരിപാടി കഴിയുവോളം ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നിര്‍ത്തിച്ചു. ഒരുമണിക്കൂറിലേറെ നേരം ബാനര്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കേണ്ടിവന്ന വിദ്യര്‍ഥിനികള്‍ അവശരായി.
എന്‍എസ്എസ് വോളന്റിയര്‍മാരുടെ ക്യാമ്പിലാണ് വേദിക്ക് പിന്നില്‍ മറ്റുമാര്‍ഗങ്ങളുപയോഗിച്ച് ബാനര്‍ പിടിപ്പിക്കേണ്ടതിന് പകരം വിദ്യര്‍ഥിനികളെകൊണ്ട് ബാനര്‍ പിടിപ്പിച്ചത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുള്ളപ്പോഴാണ് വിദ്യാര്‍ഥിനികള്‍ ബാനറും പിടിച്ച് അവശരായി നില്‍ക്കേണ്ടി വന്നത്.

വിവരം പുറത്തായതോടെ വിദ്യാര്‍ഥി സംഘടകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. സനൂപ്. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ. ഷിബു എന്നിവര്‍ അധികൃതര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി നല്‍കി.

Related posts