രണ്ടും കല്പിച്ച് അന്വേഷണസംഘം! കലാഭവന്‍ മണിയുടെ സഹായികളെ നുണപരിശോധനക്ക് വിധേയമാക്കും; അന്വേഷണ സംഘത്തില്‍ റൂറല്‍ എസ്പി നിശാന്തിനിയെയും ഉള്‍പ്പെടുത്തി

Mani

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സഹായികളെ നുണപരിശോധനക്ക് വിധേയമാക്കും. മണിയെ അവശനിലയില്‍ കണ്ടതിന്റെ തലേ ദിവസം വിശ്രമകേന്ദ്രമായ പാഡിയിലുണ്ടായിരുന്നവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. റൂറല്‍ എസ്പി നിശാന്തിനിയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായി. മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവര്‍ക്കൊപ്പം മാനേജര്‍ ജോബി, െ്രെഡവര്‍ പീറ്റര്‍ എന്നിവരെയും നുണപരിശോധനക്ക് വിധേയമാക്കും. എന്നാല്‍ മണി മരിച്ചതിന്റെ തലേദിവസം ഒപ്പം മദ്യപിച്ച സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബു തരികിട എന്നിവരെ പരിശോധനയ്ക്കു വിധേയമാക്കുമോയെന്ന് വ്യക്തമല്ല.

സഹായികളെന്ന വിശദമായി ചോദ്യം ചെയ്യണമെന്ന് മണിയുടെ സഹോദരനും ഭാര്യയും ആവശ്യപ്പെട്ടിരുന്നു. മരണത്തിലെ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ ആരോപണം കൂടി കണക്കിലെടുത്താണ് അന്വേഷണ സംഘം സഹായികളുടെ നുണപരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്മണിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരും അവസാന നിമിഷങ്ങള്‍ വരെ ചെലവഴിച്ചവരുമാണ് ഇവര്‍. നുണപരിശോധനക്കുള്ള സമ്മതം പോലീസിന് ഇവര്‍ നല്‍കിയിട്ടുണ്ട്.

Related posts