മണ്ണത്തൂരില്‍ പാലത്തിന്റെ നിര്‍മാണം നിലച്ചു

EKM-PALAMകൂത്താട്ടുകുളം:തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ തുരുത്തുമറ്റത്ത് ക്ഷേത്രം- പള്ളിത്താഴം റോഡിലെ മണ്ണത്തൂര്‍ വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ നിര്‍മാണം നിലച്ചു. തുരുത്തുമറ്റത്ത് ക്ഷേത്രത്തോട് ചേര്‍ന്നുള്ള നടപ്പാലം പൊളിച്ചാണ് പുതിയ പാലം വീതികൂട്ടി നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയതും പ്രാരംഭ ജോലി ആരംഭിച്ചതും. അനൂപ് ജേക്കബ് എംഎല്‍എയുടെ  പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ പാലത്തിന്റെ നിര്‍മാണത്തിനായി അനുവദിച്ചിരുന്നു.

അടിയന്തരമായി പൂര്‍ത്തീകരി ക്കുമെന്ന് പറഞ്ഞാണ്  നിര്‍മാണം ആരംഭിച്ചതെങ്കിലും ഇപ്പോള്‍ പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. അധികൃതര്‍ തമ്മിലുള്ള പടലപ്പിണക്കമാണ് പാലം നിര്‍മ്മാണത്തിനു തടസമായിരിക്കുന്നതെന്നാണ് സൂചന.നിര്‍മാണത്തിനായി പാലത്തിന്റെ ഇരുവശവും തോടിന്റെ സംരക്ഷണ ഭിത്തിയും പൊളിച്ചിട്ടിരിക്കുകയാണ്. ശക്തമായ ഒഴുക്കുള്ള തോടാണ് മണ്ണത്തൂര്‍ വലിയതോട്. മഴ ശക്തി പ്രാപിച്ചതോടെ വെള്ളം ഒഴുകി ശേഷിക്കുന്ന  സംരക്ഷണ ഭിത്തികൂടി തകരുന്നതിനു കാരണമാകുമെന്നും നാട്ടുകാര്‍ പറഞ്ഞു.

മഴ ആരംഭിക്കുന്നതിനു മുമ്പ്  പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാമായിരുന്നുവെന്നും എന്നാല്‍ കരാറുകാരന്‍ ജോലി വൈകിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.പാലത്തിന്റെ  നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ച കരാ റുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി മണ്ണത്തൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Related posts