നെയ്യാറ്റിന്‍കര: മധ്യവയസ്കനെ വീടു കയറി വെട്ടിക്കൊ ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പഴുതൂര്‍ തൊഴുക്കല്‍ പാളയം കോളനിയില്‍ വടക്കേ ത്തൈത്തോട്ടം വീട്ടില്‍ മധു (50)വിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ വെങ്ങാനൂര്‍ വവ്വാമൂല തെക്കേക്കര കിഴക്കേ പുത്തന്‍വീട്ടില്‍ രഞ്ജു വി. ജയന്‍ (28), സഹോദരന്‍ രഞ്ജിത് ജയന്‍ (25), മാറനല്ലൂര്‍ വെളിയംകോട് പാലോട്ടുവിള ഗ്ലോറി വില്ലയില്‍ വിനോദ് (36), തൊഴുക്കല്‍ വടക്കേ തൈത്തോട്ടം പുത്തന്‍വീട്ടില്‍ പ്രശാന്ത് (28) എന്നിവരെയാണ് നെയ്യാറ്റിന്‍കര സിഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാസം 27 നു രാത്രിയാണ് കേസിന് ആസ്പദമായ സംഭവം.
മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം മധുവിനെ വെട്ടിപ്പരി ക്കേല്‍പ്പിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ മധു മരിച്ചെന്ന് കരുതി അക്രമിസംഘം മടങ്ങി. മധു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ ചികിത്സയിലാണ്. ആക്രമണ ത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയി. രഞ്ജുവിന്റെയും രഞ്ജി ത്തിന്റെയും സഹോദരി മധുവിന്റെ അയല്‍വാസിയാണ്. ഈ കുടും ബങ്ങള്‍ തമ്മിലുള്ള വഴക്കിനെ ത്തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് മധുവിന്റെ ഭാര്യയ്ക്കു നേരെ ആക്രമണമു ണ്ടായിട്ടുണ്ട്. അന്നത്തെ കേസില്‍ രഞ്ജുവിനെയും രഞ്ജിത്തിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.