സോ​ഷ്യ​ല്‍ മീ​ഡ​യ​യി​ലെ ഹീ​റോ! ആ ​ചി​ത്രം യ​ഥാ​ർ​ഥ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ ഡ്രോ​ണ്‍ ക​ണ്ട് ഓ​ടു​ന്ന​വ​രു​ടേ​ത​ല്ല… ലോ​ക്ക് ഡൗ​ണി​ല്‍ ‘ഡ്രോ​ണ്‍ പ​റ​ത്തി’; വൈ​റ​ലാ​യി ശ​ര​ത്

മു​ക്കം : ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ യു​വാ​ക്ക​ള്‍ ഡ്രോ​ണ്‍ ക​ണ്ട​തോ​ടെ കാ​രം​സ് ബോ​ര്‍​ഡു​മാ​യി ഓ​ടി​യൊ​ളി​ക്കു​ന്ന ചി​ത്ര​മാ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡ​യ​യി​ലെ ഹീ​റോ !

എ​ന്നാ​ല്‍ ആ ​ചി​ത്രം യ​ഥാ​ർ​ഥ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ ഡ്രോ​ണ്‍ ക​ണ്ട് ഓ​ടു​ന്ന​വ​രു​ടേ​ത​ല്ല… ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പി​നാ​യി ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​മാ​ണി​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് മ​ല​യ​മ്മ സ്വ​ദേ​ശി ശ​ര​ത് ആ​ലി​ന്‍​ത​റ​യാ​ണ് ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ​ത്. സ്വ​ന്ത​മാ​യി കാ​മ​റ​യു​മാ​യി ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ശ​ര​ത് മ​ന​സി​ലു​ദി​ച്ച ആ​ശ​യം കാ​മ​റ​യി​ലൂ​ടെ പ​ക​ര്‍​ത്തി​യ​ത്.

ലോ​ക്ക് ഡൗ​ൺ കാ​ല​ത്തു അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശം ലം​ഘി​ച്ച് പു​റ​ത്തു അ​ല​ഞ്ഞു ന​ട​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ര​ത് സ്വ​ന്ത​മാ​യി ഒ​രു ദൃ​ശ്യം ആ​വി​ഷ്‌​ക​രി​ച്ച​ത്. ഡ്രോ​ണ്‍ പ​റ​ന്ന് വ​രു​ന്ന​തും കാ​രം​സ് ക​ളി​യി​ലേ​ര്‍​പ്പെ​ട്ട യു​വാ​ക്ക​ള്‍ ഓ​ടി​യൊ​ളി​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ ഒ​റ്റ ക്ലി​ക്കി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ​ര​ത് തീ​രു​മാ​നി​ച്ചു.

സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​ണ​വ്,അ​രു​ൺ,ആ​ദ​ർ​ശ്,അ​ഭ​യ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശ​ര​ത് ഈ ​ചി​ത്രം കാ​മ​റ​യി​ലേ​ക്ക് ഒ​പ്പി​യെ​ടു​ത്തു . ചി​ത്രം ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ശ​ര​ത് ആ​ലി​ൻ​ത​റ​യെ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹീ​റോ ആ​യി.

ലോ​ക്ക്ഡൗ​ൺ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​ക്കു​റി​പ്പോ​ടെ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ചി​ത്രം ഫേ​സ്ബു​ക് പേ​ജി​ൽ ഷെ​യ​ർ ചെ​യ്തു. തൊ​ട്ടു​പി​ന്നാ​ലെ ഇ​ത് വൈ​റ​ലാ​വു​ക​യും ചെ​യ്തു.

വ​ള​രെ മു​ൻ​പു​ത​ന്നെ ഫോ​ട്ടോ​ഗ്രാ​ഫി​യി​ലൂ​ടെ ക​ഴി​വു​തെ​ളി​യി​ച്ച ശ​ര​ത് നി​ല​വി​ൽ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫി​യും വീ​ഡി​യോ​ഗ്ര​ഫി​യു​മാ​യി റെ​യി​ൻ​ബോ മീ​ഡി​യ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

മു​ൻ​പ് മൂ​ന്ന് വ​ർ​ഷ​ത്തോ​ളം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എ​ഡ്യൂ​ക്കേ​ഷ​ണ​ൽ മ​ൾ​ട്ടി മീ​ഡി​യ റി​സേ​ർ​ച് സെ​ന്‍റ​റി​ൽ ജോ​ലി ചെ​യ്ത​തി​നു പു​റ​മെ ദൃ​ശ്യ​മാ​ധ്യ​മ രം​ഗ​ത്തും ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട് ശ​ര​ത് .

ഈ ​ലോ​ക്ക് ഡൗ​ൺ കാ​ല​ത്തു കൊ​ടു​വ​ള്ളി പോ​ലീ​സി​ന് വേ​ണ്ടി ഡ്രോ​ൺ പ​റ​ത്താ​നും മു​ന്പി​ലു​ണ്ടാ​യി​രു​ന്നു ശ​ര​ത് ആ​ലി​ൻ​ത​റ​യെ​ന്ന ഈ ഛാ​യാ​ഗ്രാ​ഹ​ക​ൻ .

Related posts

Leave a Comment