മനുഷ്യനെ മതത്തിന്റെ പേരില്‍ വേറിട്ടു കാണരുത്: ജസ്റ്റീസ് കെമാല്‍ പാഷ

EKM-JUSTICE-KAMALPASHAആലുവ: മതത്തിന്റെ പേരില്‍ ആരെയും വേറിട്ടു കാണാന്‍ പാടില്ലെന്ന കാര്യം ഭരണഘടനയില്‍ ആദ്യമേ തന്നെയുള്ളതാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബി. കെമാല്‍ പാഷ. ശ്രീനാരായണഗുരു ഒരു ജാതിയെന്നു പറഞ്ഞത് മനുഷ്യജാതിയെ പറ്റിയാണെന്നും അദ്ദേഹം പറഞ്ഞു. ആലുവ അദൈ്വതാശ്രമത്തില്‍ 93-ാമത് സര്‍വമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ ദൈവമായി കരുതണമെന്നും പ്രകൃതി ചൂഷണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സച്ചിതാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ശാരദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. അമേസിംഗ് ഇന്ത്യ പുരസ്കാരം ലഭിച്ച തെരുവോരം മുരുകനെ ചടങ്ങില്‍ ആദരിച്ചു.

അന്‍വര്‍ സാദത്ത് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി ഏബ്രഹാം, ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ആത്മപ്രസാദ് സ്വാമി അസ്പര്‍ശാനന്ദ, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രോപ്പോലീത്ത, നിഷ് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts